Yoga Ekathmadarshanathil Adhishtithamaya Jeevitha Paddhathi (യോഗ ഏകാത്മദര്‍ശനത്തില്‍ അധിഷ്ഠിതമായ ജീവിതപദ്ധതി)

Rs.30.00
Yoga Ekathmadarshanathil Adhishtithamaya Jeevitha Paddhathi
Yoga Ekathmadarshanathil Adhishtithamaya Jeevitha Paddhathi
Translator: 
R. Sasidharan Pillai
Publication Year: 
2016
Edition: 
1
Format: 
Soft Cover
Pages: 
72
Volumes: 
1
Yoga Ekathmadarshanathil Adhishtithamaya Jeevitha Paddhathi
Yoga Ekathmadarshanathil Adhishtithamaya Jeevitha Paddhathi
Rs.30.00

നാളിതുവരെ കണ്ടിട്ടില്ലാത്തരീതിയില്‍ ഇന്നത്തെ തലമുറ അതിദ്രുതമായ പ്രയാണത്തിലാണ്. അതിന്റെ ഫലമോ ? ഒരു വശത്ത് സാമ്പത്തിക
അഭിവൃദ്ധിയും, സാങ്കേതിക വികാസവും; മറുവശത്താകട്ടെ സംഘര്‍ഷഭരിതമായ ജീവിതവും ശിഥിലമായ വ്യക്തിബന്ധങ്ങളും. മാനസികമായ പിരിമുറുക്കത്തില്‍ ആണ്ടുപോകുന്ന മനുഷ്യന് തന്റെ അദ്ധ്വാനത്തിന്റെ ഫലം
ആസ്വദിക്കാനേ കഴിയുന്നില്ല.
ഇവിടെയാണ് യോഗയുടെ വര്‍ദ്ധിച്ചുവരുന്ന പ്രസക്തിയും പ്രാധാന്യവും. വെറുമൊരു ശാരീരിക വ്യായാമമായി മിക്കപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്ന യോഗയെക്കുറിച്ച് ശരിയായ ഒരു അവബോധം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകത ഇന്ന് അനുഭവപ്പെടുന്നുണ്ട്.
യോഗ എന്നത് വെറും ആസനങ്ങളോ, പ്രാണായാമമോ അല്ല;
അതൊരു ജീവിത പദ്ധതിയാണ്. നമ്മുടെ ശരീരത്തേയും, മനസ്സിനേയും,
ബുദ്ധിയേയും കൂടുതല്‍ വിശാലമായ കുടുംബം, സമൂഹം, രാഷ്ട്രം, വിശ്വം
എന്നീ സ്വത്വങ്ങളുമായി ഉദ്ഗ്രഥിക്കുന്ന ഒരു മഹത്തായ പ്രക്രിയയാണ്
യോഗ.
'യോഗ ഏകാളഹദര്‍ശനത്തില്‍ അധിഷ്ഠിതമായ ജീവിത പദ്ധതി'
എന്ന ഈ ഗ്രന്ഥം, യോഗയുടെ തത്ത്വശാസ്ത്രവും പരിശീലനവും സംബന്ധിച്ച് വായനക്കാര്‍ക്ക് വ്യക്തവും ശരിയായതുമായ ഒരു ധാരണ ഉണ്ടാകുവാന്‍ സഹായകമാകുമെന്ന് ഞങ്ങള്‍ പ്രത്യാശിക്കുന്നു.


Share this